കെ-റെയിൽ പദ്ധതിക്കെതിരെ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിഷേധം

ചൂർണിക്കര: . പദ്ധതിക്ക് ആവശ്യമായ സഹകരണങ്ങൾ വേണമെന്ന അഡീ.ചീഫ് സെക്രട്ടറിയുടെ കത്തിനെതിരെയാണ് യു.ഡി.എഫ് ഭരിക്കുന്ന ചൂർണിക്കര ഗ്രാമ പഞ്ചായത്തിൽ പ്രതിഷേധമുയർന്നത്. കെ-റെയിൽ സാമൂഹ്യവും സാമ്പത്തികവും മാത്രവുമല്ല പ്രകൃതി സന്തുലനാവസ്ഥയെയും ബാധിക്കുമെന്നും ആയതിനാൽ പദ്ധതി ഉപേക്ഷിക്കണമെന്ന് വൈസ് പ്രസിഡൻറ് ബാബു പുത്തനങ്ങാടി കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. കെ-റെയിലിനെതിരെ ഭരണപക്ഷ അംഗങ്ങളായ മുഹമ്മദ് ഷെഫീക്, സി.പി.നൗഷാദ്, കെ.കെ ശിവാനന്ദൻ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. വിഷയത്തിൽ പ്രതിപക്ഷമായ ഇടതുപക്ഷം മൗനം പാലിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.