അങ്കമാലി: ചര്‍ച്ച് റോഡിലുടനീളം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പാറമടകളിലെ മാലിന്യം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. അങ്കമാലി നഗരസഭ റോഡ് ടാറിങ്ങിന്‍റെ ഭാഗമായി ഇറക്കിയ മാലിന്യമാണിത്. ടൈല്‍ വിരിച്ച റോഡിലാണ് കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഗതാഗതതടസ്സം സൃഷ്ടിച്ച് മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത്. 150 മീറ്റര്‍ ദൂരത്തിനിടയില്‍ റോഡിന്‍റെ ഇരുവശത്തുമായി എട്ട് ഭാഗത്തെങ്കിലും മാലിന്യക്കൂനയുണ്ട്. രണ്ട് പ്രധാന പള്ളികള്‍ക്ക് അഭിമുഖമായാണ് മലപോലെ മാലിന്യശേഖരമുള്ളത്. ബസിലിക്ക പള്ളിയുടെ മതിലിനോട് ചേര്‍ന്ന വളവിലെ മൂന്ന് കൂനകളാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. വളവിലെത്തിയാല്‍ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ പരസ്പരം കാണാന്‍ കഴില്ലെന്നും അത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.