ചേരാനല്ലൂരിന്‍റെ കുടിവെള്ള ക്ഷാമത്തിന് അറുതിയാവുന്നു

കൊച്ചി: ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വാടത്തോട് നിർമിക്കുന്ന ജലസംഭരണിയുടെ നിർമാണം പൂർത്തിയായി. ചേരാനല്ലൂർ പഞ്ചായത്തിന്റെയും കൊച്ചി നഗരസഭയുടെയും അതിർത്തിയിലാണ് സംഭരണി നിർമിച്ചത്. പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി അവസാനഘട്ടത്തിലാണ്. സർക്കാറിന്റെ 100ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. 7.75 കോടി ചെലവഴിച്ച് നിർമിച്ച സംഭരണിക്ക് 15 ലക്ഷം ലിറ്റർ സംഭരണശേഷിയുണ്ട്. ഉയരത്തിലെ വാട്ടർ ടാങ്കിന് പുറമെ രണ്ട് ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ഭൂതല വാട്ടർ ടാങ്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സംഭരണിയുടെ ബലപരിശോധന ഉൾപ്പെടെ പൂർത്തിയായി. ആലുവ-തമ്മനം 1200 എം.എം പൈപ്പിൽനിന്നായിരിക്കും വാട്ടർ ടാങ്കിലേക്ക് ജലമെത്തിക്കുന്നത്. ഇതിന്​ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. നിലവിൽ മൂന്ന് കി.മീ. ദൂരത്തിൽ പൈപ്പ് സ്ഥാപിച്ചു. ബാക്കി ഭാഗത്ത് പൈപ്പ് സ്ഥാപിക്കാനുള്ള ടെൻഡർ നടപടി പൂർത്തിയായി. പൈപ്പിടൽ ജോലി പൂർത്തിയാകുന്നതോടെ ജലവിതരണം ആരംഭിക്കാൻ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.