വര്‍ണവസന്തം പദ്ധതിക്ക് തുടക്കം

കോതമംഗലം: വിദ്യാലയങ്ങളുടെ ചുവരുകളില്‍ കഥപറയുന്ന വർണ വസന്തം പദ്ധതിക്ക് ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ തുടക്കമായി. ചിത്രരചനയില്‍ പ്രാവീണ്യമുള്ള വിദ്യാർഥികളെ അടക്കം ഉപയോഗ​പ്പെടുത്തി പ്രഫഷനല്‍ കലാകാരനായ ഹസന്‍ കോട്ടേപറമ്പിലിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ലക്ഷം രൂപയാണ് പദ്ധതിക്ക് ജില്ല പഞ്ചായത്ത് അനുവദിച്ചത്. ജില്ല പഞ്ചായത്ത് അംഗം റഷീദ സലീം പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അബുവട്ടപ്പാറ, പ്രിന്‍സിപ്പല്‍ എ.നൗഫല്‍,ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ടി.കെ. സിന്ധു തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.