കോടതി വിധിയിൽ സംതൃപ്തി -ബിപു ചെറിയാന്‍

മാവേലിക്കര: രണ്ട്​ പ്രതികള്‍ക്കും കൊലക്കയറാണ് പ്രതീക്ഷിച്ചത്. എങ്കിലും കോടതിവിധിയില്‍ സംതൃപ്തിയുണ്ടെന്ന് ചെറിയാന്‍റെയും ഏലിക്കുട്ടിയുടെയും മകന്‍ ബിപു ചെറിയാനും സഹോദരിയുടെ മകള്‍ സ്‌നേഹയും വിതുമ്പലോടെ പ്രതികരിച്ചു. സംഭവശേഷം കൂടെനിന്ന എല്ലാവര്‍ക്കും നന്ദിയെന്ന് വിധി കേട്ടശേഷം ബിപു പറഞ്ഞു. മന്ത്രി സജി ചെറിയാന്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജെബിന്‍ പി. വര്‍ഗീസ്, സുഹൃത്ത് സാജന്‍ ബേബി, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എസ്. സോളമന്‍, അന്വേഷണ ഉദ്യോഗസ്ഥരായ സി.ഐ സുധിലാല്‍, സി.ഐ ജോസ് മാത്യു, മാധ്യമങ്ങള്‍ അടക്കം എല്ലാവരും കേസിന്‍റെ വിധി വരും വരെ ഒപ്പമുണ്ടായിരുന്നു. ഈ വിധി സമൂഹത്തിന് പാഠമാവണം. അപരിചിതരായ തൊഴിലാളികളെ ജോലിക്ക്​ നിര്‍ത്തുമ്പോള്‍ ശ്രദ്ധിക്കണം. ആ സംഭവത്തിന്‍റെ ഞെട്ടല്‍ ഇനിയും തങ്ങള്‍ക്ക് മാറിയിട്ടില്ലായെന്നും അദ്ദേഹം പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.