ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു അടൂർ: ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പഴകുളം വരമ്പേൽ പരേതനായ ഗോപാലകൃഷ്ണന്‍റെയും പത്മകുമാരിയുടെയും മകൻ ജിതിൻ ജി. കൃഷ്ണയാണ് (27) മരിച്ചത്. ചൊവ്വാഴ്ച പുലർച്ച 1.30ന് പഴകുളം ജങ്ഷനിലാണ് അപകടം. പെട്രോൾ ടാങ്കർ കായംകുളത്തുനിന്ന് വാളകത്തേക്ക് പോകുകയായിരുന്നു. അടൂരിൽ സ്വകാര്യ മൊബൈൽ ഗ്രൂപ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജിതിൻ. സഹോദരി: ഗോപിക കൃഷ്ണ. PTD thankamma 82 adoor തങ്കമ്മ അടൂർ: കണ്ണംകോട് പകലോമറ്റം തോണ്ടലിൽ (ബ്ലാഹേത്ത് കോയിപ്പുറത്ത്) പരേതനായ തങ്കച്ചന്‍റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: സാലി, മോളി, ഷാജി, ബിജു (അപ്പോളോ മെഡിക്കൽസ്, വടക്കടത്തുകാവ്). മരുമക്കൾ: സി.പി. രാജൻ, എ.വി. ജോർജ് (അപ്പോളോ മെഡിക്കൽസ്, അടൂർ), ജെസി, മിനി (സ്റ്റാഫ് ഗവ. ഐ.ടി.ഐ, കഴക്കൂട്ടം). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് അടൂർ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.