കാരുണ്യസ്പര്‍ശം ചികിത്സ സഹായ പദ്ധതിക്ക് തുടക്കം

കോതമംഗലം: നിര്‍ധന രോഗികള്‍ക്ക് ചികിത്സ സഹായമായി മെഡിക്കല്‍ കാര്‍ഡ് ഏര്‍പ്പെടുത്തി സൗത്ത് ഇരമല്ലൂര്‍ കാട്ടാംകുഴി കാരുണ്യസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി. കഴിഞ്ഞ ആറ് വര്‍ഷമായി നാട്ടിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് സജീവസാന്നിധ്യം വഹിക്കുന്ന യുവജനങ്ങളുടെ കൂട്ടായ്മയാണ് കാരുണ്യസ്പര്‍ശം. ആറാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനത്തിലാണ് മെഡിക്കല്‍ കാര്‍ഡ് പദ്ധതി നാടിന്​ സമര്‍പ്പിച്ചത്. കോവിഡി‍ൻെറ മൂന്ന് തരംഗത്തിലും ചികിത്സ സഹായം, ഹെല്‍പ് ഡെസ്ക്​, സൗജന്യ വാഹന സൗകര്യം, ഭക്ഷ്യക്കിറ്റ് വിതരണം ഉള്‍പ്പെടെ നടത്തി ശ്രദ്ധേയമായിരുന്നു. ജീവിതപ്രശ്നങ്ങളില്‍ കരുതലോടെ ഇടപെടുന്ന യുവജനത സമൂഹത്തിനുതന്നെ മാതൃകയാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീര്‍ പറഞ്ഞു. മെഡിക്കല്‍ കാര്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. മജീദ് നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്‍റ്​ കെ.എ. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. സൗത്ത് ഇരമല്ലൂര്‍ പുത്തന്‍പള്ളി ഇമാം റഫീഖ്അലി നിസാമി, ഡോ. സിദ്ദീഖ് ബാഖവി, മുഹമ്മദ് അഷറഫി, കെ.എ. മുഹമ്മദ് റഫീഖ്, അസീസ് മാമോളത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി കെ.എന്‍. സലാഹുദ്ദീന്‍ സ്വാഗതവും കണ്‍വീനര്‍ മുഹമ്മദ് പോണാക്കുടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.