കിടപ്പുരോഗികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കി

പെരുമ്പാവൂര്‍: വാഴക്കുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വന പരിചരണകേന്ദ്രത്തില്‍നിന്ന്​ വയോധികരായ കിടപ്പുരോഗികള്‍ക്ക് കട്ടില്‍, വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങി. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ രണ്ട് ലക്ഷം വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വിതരണോദ്​ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡിയോ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.പി. സുബൈറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എം. അബ്ദുല്‍അസീസ്, പഞ്ചായത്ത്​ അംഗങ്ങളായ അംഗങ്ങളായ ഹമീദ് കോട്ടപ്പുറം, അഷറഫ് ചീരേക്കാട്ടില്‍, സുധീര്‍ മുച്ചേത്ത്, അരവിന്ദാക്ഷന്‍, ഡോ. റാണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരീഷ് എന്നിവര്‍ സംസാരിച്ചു. em pbvr 3 Gopal Diyo വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വന പരിചരണകേന്ദ്രത്തില്‍നിന്ന്​ വയോധികരായ കിടപ്പുരോഗികള്‍ക്ക് നല്‍കുന്ന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡിയോ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.