മൂവാറ്റുപുഴ: മുളവൂര്‍ അറേക്കാട് ദേവിക്ഷേത്രത്തിലെ കുംഭഭരണി-കാര്‍ത്തിക മഹോത്സവം തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ നടക്കും. ക്ഷേത്രം തന്ത്രി ചേന്നാസ് ഗിരീശന്‍ നമ്പൂതിരിപ്പാടിൻെറ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകൾ. ഏഴിന് രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനം, അഷ്ടാഭിഷേകം, ഗണപതി ഹോമം, എതൃത്തപൂജ, വിവിധ വഴിപാടുകള്‍, ഉച്ചപൂജ എന്നിവ നടക്കും. വൈകീട്ട് 5.30ന് നടതുറക്കല്‍, തുടര്‍ന്ന് ദീപാരാധന, കളമെഴുത്തും പാട്ടും. വൈകീട്ട് 7.40ന് ട്രാക്ക് ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും നടക്കും. എട്ടിന് രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, ഉച്ചക്ക് ഒന്നിന് പ്രസാദഊട്ട്, മൂന്നിന് കാവടി, ശിങ്കാരിമേളം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ കാഴ്ചശ്രീബലി മണ്ഡപത്തില്‍ എതിരേല്‍പ് നടക്കും. രാത്രി എട്ടിന് വിളക്കിനെഴുന്നള്ളിപ്പ് നടക്കും. ഗജകേസരി ഈരാറ്റുപേട്ട അയ്യപ്പന്‍ അറേക്കാട് ഭഗവതിയുടെ തിടമ്പേറ്റും. രാത്രി 9.30ന് മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും. ക്ഷേത്രം ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിലെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ പി.എം. തങ്കപ്പനെ മേല്‍ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരി സ്വീകരിച്ചു. പായിപ്ര പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കി മെമന്‍റോ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഒ.കെ. മുഹമ്മദ്, പഞ്ചായത്ത് മെംബര്‍മാരായ ഇ.എം. ഷാജി, എം.എസ്. അലി, ബെസി എല്‍ദോസ്, പി.എം. അസീസ്, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്‍റ് എ.ജി. ബാലകൃഷ്ണന്‍, സെക്രട്ടറി വി.ഡി. സിജു എന്നിവർ പങ്കെടുത്തു. Em Mvpa 2 Mulavoor മുളവൂര്‍ അറേക്കാട് ദേവിക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ പി.എം. തങ്കപ്പന് പായിപ്ര പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കി മെമന്‍റോ നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.