വാടക ഇളവ് നൽകാൻ നഗരസഭ തീരുമാനിച്ചു; വ്യാപാരികൾ സമരം ഉപേക്ഷിച്ചു

മൂവാറ്റുപുഴ: കോവിഡ് കാലഘട്ടത്തിലെ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നഗരസഭയുടെ കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവർക്ക് വാടക ഇളവ് നൽകാൻ മൂവാറ്റുപുഴ നഗരസഭ തീരുമാനിച്ചു. മർച്ചന്‍റ്​സ്​ അസോസിയേഷൻ ഭാരവാഹികൾ മുനിസിപ്പൽ ചെയർമാനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇളവു നൽകിയത്. ഈ സാഹചര്യത്തിൽ മർച്ചന്‍റ്​സ്​ അസോസിയേഷൻ നടത്താനിരുന്ന സമരപരിപാടികൾ വേണ്ടെന്നുവെച്ചതായി ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്‍റ്​ അജ്മൽ ചക്കുങ്ങൽ, വൈസ് പ്രസിഡന്‍റ്​ പി.എം. അബ്ദുൽ സലാം, ജനറൽ സെക്രട്ടറി ഗോപകുമാർ, സെക്രട്ടറിമാരായ ബോബി നെല്ലിക്കൽ, പി.യു. ഷംസുദ്ദീൻ, ജെയ്സൺ തോട്ടത്തിൽ, പാലം സലീം എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.