മതസൗഹാർദത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം -മുഹമ്മദ് ഷിയാസ്

കൊച്ചി: ജനക്ഷേമത്തിനായി വിശ്രമമില്ലാതെ പ്രവർത്തിച്ച വ്യക്തിയായിരുന്നു പാണക്കാട് ഹൈദരലി തങ്ങളെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് അനുസ്മരിച്ചു. മതസൗഹാർദം കാത്തുസൂക്ഷിക്കാൻ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. മനുഷ്യനന്മക്കായി ഇത്രത്തോളം അധ്വാനിച്ച പൊതുപ്രവർത്തകർ അപൂർവമാണ്. തികഞ്ഞ ഒരു മനുഷ്യസ്നേഹിയായിരുന്നു ഹൈദരലി തങ്ങൾ. മതേതരത്വത്തിനും മതമൈത്രിക്കുവേണ്ടിയും എന്നും നിലകൊണ്ട വ്യക്തിയെയാണ് കേരളത്തിന് നഷ്ടമായതെന്നും അദ്ദേഹം അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.