മുഖ്യമന്ത്രിക്ക് കത്തയക്കൽ സമരം

പള്ളുരുത്തി: കർഷകത്തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ഇടക്കൊച്ചി തപാൽ ഓഫിസിന് മുന്നിൽ നടത്തി. കർഷക തൊഴിലാളി ക്ഷേമനിധി വഴി അംശാദായം നൽകിയ കർഷക തൊഴിലാളികളുടെ വർഷാന്ത്യ ആനുകൂല്യം 2014 മുതൽ മുടങ്ങിയവ വിതരണം നടത്തുക, പെൻഷൻ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. തൃപ്പൂണിത്തുറ മണ്ഡലം ജോയന്‍റ്​ സെക്രട്ടറി കെ.പി. മണിലാൽ ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി മേഖല സെക്രട്ടറി എൻ.ഇ. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. കർഷകത്തൊഴിലാളി യൂനിയൻ ലോക്കൽ സെക്രട്ടറി എൻ.എം. അജയൻ, എൻ.എ. ജനമേജയൻ, കൗൺസിലർ സി.എൻ. രഞ്ജിത് മാസ്റ്റർ, ടി.ബി. ബെൻസർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.