വെള്ളാപ്പള്ളിക്കെതിരെ ഗോകുലം ഗോപാലൻ വക്കീൽനോട്ടീസ്​ അയച്ചു

ആലപ്പുഴ: മാനഹാനിയും മാനസികപീഡനവും ഉണ്ടാകുന്ന തരത്തിൽ മാധ്യമങ്ങൾവഴി തന്നെ നിരന്തരം ആക്ഷേപിക്കുന്നുവെന്ന്​ ആരോപിച്ച്​ വെള്ളാപ്പള്ളി നടേശനെതിരെ ഗോകുലം ഗോപാലൻ വക്കീൽനോട്ടീസ്​ അയച്ചു. ​ഫെബ്രുവരി 21നും 22നും മാധ്യമങ്ങൾവഴി വന്ന വാർത്ത തിരുത്തി മാപ്പുപറയണമെന്നാണ്​ ആവശ്യം. നഷ്ടപരിഹാരമായി 10 കോടി ആവശ്യപ്പെട്ട്​ ഹൈകോടതി അഭിഭാഷകൻ സി. ഉണ്ണികൃഷ്ണൻ മുഖേനയാണ്​ നിയമനടപടിക്കൊരുങ്ങുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.