ചെങ്ങമനാട്: പ്രാദേശിക വ്യവസായ സംരംഭങ്ങളുടെയും കർഷകരുടെയും പ്രോത്സാഹനം ലക്ഷ്യമാക്കി നെടുമ്പാശ്ശേരി ഫാർമേഴ്സ് സെന്ററിന്‍റെ നേതൃത്വത്തിൽ മർച്ചന്റ്സ് ടവറിൽ ആഗ്രോ ഫെസ്റ്റിന് തുടക്കമായി. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം.ജോൺ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നെടുമ്പാശ്ശേരി ഫാർമേഴ്സ് സെന്റർ സ്വന്തം ബ്രാൻഡിൽ ഉൽപ്പാദിപ്പിക്കുന്ന വിവിധ ഉൽപന്നങ്ങളുടെ വിതരണോദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് നിർവഹിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി.ബി. നാസറിന് സ്വീകരണം നൽകി. പ്രദർശനം ഞായറാഴ്ച സമാപിക്കും. ഫാർമേഴ്സ് സെന്റർ പ്രസിഡന്റ് എ.വി. രാജഗോപാൽ അധ്യക്ഷത വഹിച്ചു. ജോജി പീറ്റർ, ജോസ് കുര്യാക്കോസ്, സി.പി. തരിയൻ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, സാലു പോൾ, പി.എൻ. രാധാകൃഷ്ണൻ, ടി.എസ്. മുരളി, പി.കെ. എസ്തോസ്, കെ.ജെ. ഫ്രാൻസിസ്, ഡേവിസ് മൊറേലി, ടി.വി. സൈമൺ, പി.പി. ശ്രീവത്സൻ, ടി.എസ്. ബാലചന്ദ്രൻ, കെ.ജെ. പോൾസൺ, ബൈജു ഇട്ടൂപ്പ്, എൻ.എസ്. ഇളയത്, പി.ജെ. ജോയി, സുബൈദ നാസർ, ഷൈബി ബെന്നി, ആനി റപ്പായി, ഗിരിജ രഞ്ജൻ എന്നിവർ സംസാരിച്ചു. EA ANKA 2 FEST നെടുമ്പാശ്ശേരി ഫാർമേഴ്സ് സെന്റർ സംഘടിപ്പിച്ച ആഗ്രോ ഫെസ്റ്റ് എം.എൽ.എമാരായ അൻവർ സാദത്ത്, റോജി. എം.ജോൺ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.