പറവൂർ: തോട് കൈയേറി ചിറകെട്ടിയത് പഞ്ചായത്ത് അസി.എൻജിനീയറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം. വടക്കേക്കര ഗ്രാമപഞ്ചായത്ത് 12ാം വാർഡ് ഒറവൻതുരുത്തിലാണ് തോട് കൈയേറി ചിറകെട്ടിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കാരുണ്യ സർവിസ് സൊസൈറ്റി പരാതി നൽകിയിരുന്നു. തുടർന്ന് സ്ഥലം സന്ദർശിച്ച് എൻജിനീയർ റിപ്പോർട്ട് നൽകി. രണ്ടു മീറ്റർ തോട്ടിലേക്ക് ഇറക്കിയാണ് ചിറകെട്ടിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. തുടർന്ന് പരാതിയും റിപ്പോർട്ടും ഭരണസമിതിയുടെ പരിഗണനക്ക് വെക്കാൻ മാത്രമേ തീരുമാനിച്ചിട്ടുള്ളൂ എന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ അറിയാൻ കഴിയുന്നത്. പരാതി നൽകിയതിന് ശേഷവും പലസ്ഥലത്തും തോട് കൈയേറ്റങ്ങൾ നടക്കുന്നുണ്ട്. പരാതി നൽകി ഒരു മാസത്തിലധികമായിട്ടും നടപടിയെടുക്കാത്തത് ദുരൂഹമാണെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. കൈയേറി കെട്ടിയ ചിറയും കോൺക്രീറ്റ് സ്ലാബും എത്രയും വേഗം നീക്കം ചെയ്യണമെന്നും തോടുകൾ സംരക്ഷിക്കണമെന്നും സൊസൈറ്റി ഭാരവാഹികളായ മനോജ് കാട്ടിപ്പറമ്പിൽ, സിബി സ്റ്റീഫൻ, ജിതേഷ് സിങ്, ആന്‍റണി കോണത്ത്, അഖിൽദാസ് കലക്കശ്ശേരി, ജോബീഷ് മാട്ടുംപുറത്ത്, സുബ്രഹ്മണ്യൻ ഒറവൻതുരുത്ത് എന്നിവർ ആവശ്യപ്പെട്ടു. ഫോട്ടോ EA PVR thode kayyettam 1 വടക്കേക്കര ഒറവൻതുരുത്തിൽ തോടിന്‍റെ വീതി കുറച്ച് കരിങ്കൽ ചിറയും കോൺക്രീറ്റ് സ്ലാബും നിർമിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.