കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് കണ്ടെത്തിയതിനെത്തുടർന്ന് പൊലീസുകാർക്കെതിരെ വിജിലൻസ് കേസ്. ഇരിങ്ങാലക്കുട സ്റ്റേഷനിലെ, ഇപ്പോൾ സസ്പെൻഷനിലുള്ള സി.പി.ഒമാരായ തൃശൂർ പുത്തൻചിറ കൊമ്പത്തുകടവ് വള്ളാട്ടുതറ വീട്ടിൽ വി.എൽ. അനൂപ്, കൊടുങ്ങല്ലൂർ മംഗലത്ത് വീട്ടിൽ എം.എസ്. വൈശാഖ് എന്നിവർക്കെതിരെയാണ് വി.എ.സി.ബി എറണാകുളം സ്പെഷൽ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇവരുടെ താമസസ്ഥലങ്ങളിൽ എസ്.പി കെ.കെ. മൊയ്തീൻകുട്ടിയുടെ നിർദേശാനുസരണം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് സാജു വർഗീസ്, ഇൻസ്പെക്ടർമാരായ എസ്.എൽ. അനിൽകുമാർ, എ.ജി. ബിബിൻ എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. അനധികൃത സ്വത്തുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.