കൊച്ചി: മെട്രോ റെയിൽ പാതയിലെ പത്തടിപ്പാലത്ത് 347ാം നമ്പർ തൂണിന്‍റെ അടിത്തറ ഇളകിയ സംഭവത്തിൽ നിർമാണം നിർവഹിച്ച എൽ ആൻഡ് ടി കമ്പനിക്കെതിരെ ശിവസേന വിജിലൻസിൽ പരാതി നൽകി. മെട്രോ സർവിസ് തുടങ്ങി അഞ്ചുവർഷമാകും മുമ്പാണ് തകരാറുണ്ടായിരിക്കുന്നത്. പണി ഏറ്റെടുത്തവരെന്ന നിലയിൽ എൽ ആൻഡ് ടി കമ്പനിയുടെ നിരീക്ഷണമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ശിവസേന ജില്ല കമ്മിറ്റി വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കമ്പനിയെയും സബ് കോൺട്രാക്ട് കൊടുത്ത മറ്റുകമ്പനികളെയും കരിമ്പട്ടികയിൽപെടുത്തി അന്വേഷണം നടത്തണമെന്നും ജില്ല പ്രസിഡന്‍റ് സജി തുരുത്തിക്കുന്നേൽ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്‍റ് സന്തോഷ് കുമാർ, സെക്രട്ടറി കെ.വൈ. കുഞ്ഞുമോൻ, പി.കെ. അരവിന്ദാക്ഷൻ, കെ.കെ. ബിജു, സൗഭാഗ് ചന്ദ്രശ്ശേരിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.