ഡോ. സിസ്റ്റർ ലില്ലിസ കെ.സി.ബി.സി ഹെൽത്ത് കമീഷൻ സെക്രട്ടറി

കൊച്ചി: കെ.സി.ബി.സി ഹെൽത്ത് കമീഷൻ സെക്രട്ടറിയായി ആരാധന സന്യാസിനി സമൂഹത്തിലെ തലശ്ശേരി പ്രോവിൻസ്​ അംഗമായ ഡോ. സിസ്റ്റർ ലില്ലിസ എസ്​.എ.ബി.എസ്​. ചുമതലയേറ്റു. തലശ്ശേരി ജോസ്​ഗിരി, കോഓപറേറ്റിവ് എന്നീ ഹോസ്​പിറ്റലുകളിൽ 16 വർഷം അധ്യാപികയായും ജോസ്​ഗിരി ഹോസ്​പിറ്റലിൽ ആറ് വർഷം അഡ്മിനിസ്​ട്രേറ്ററായും സേവനം ചെയ്തിട്ടുണ്ട്. കേരള യൂനിവേഴ്സിറ്റിയിൽ നിന്ന്​ ഹോസ്​പിറ്റൽ അഡ്മിനിസ്​ട്രേഷനിൽ മാസ്റ്റർ ബിരുദവും ഒന്നാം റാങ്കും കരസ്​ഥമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.