ബാലമന്ദിരങ്ങളിൽ ലൈബ്രറി: കെൽസ പദ്ധതി ഉദ്​ഘാടനം ചെയ്തു

കൊച്ചി: സംസ്ഥാന നിയമ സേവന അതോറിറ്റി (കെൽസ) സംസ്ഥാനത്തെ എല്ലാ ബാലമന്ദിരങ്ങളിലും ലൈബ്രറികൾ തുടങ്ങുന്നതിന്‍റെ ഉദ്​ഘാടനം ചീഫ് ജസ്റ്റിസ് എസ്. മണികുമാർ നിർവഹിച്ചു. കെൽസ എക്സിക്യൂട്ടിവ് ചെയർമാൻ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വനിത ശിശു ക്ഷേമ വകുപ്പുമായി ചേർന്ന്​ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജഡ്​ജിമാർ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ, നിയമ ഉദ്യോഗസ്ഥർ, അഭിഭാഷകർ, സാഹിത്യകാരന്മാർ തുടങ്ങിയവർ സംഭാവന ചെയ്ത ഇരുപതിനായിരത്തിലധികം പുസ്തകങ്ങളാണ് വിവിധ ബാലമന്ദിരങ്ങളിലേക്ക് നൽകിയത്. കെൽസ വിദ്യാർഥികൾക്കായി നടത്തിയ സംസ്ഥാനതല ക്വിസ് മത്സര വിജയികൾക്ക്​ സമ്മാനവും നൽകി. ജസ്റ്റിസ് ഷാജി പി. ചാലി മുഖ്യ പ്രഭാഷണം നടത്തി. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, റാണി ജോർജ്​, ഹൈ​കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ്​ രാജേഷ് വിജയൻ, കെൽസ മെംബർ സെക്രട്ടറിയും ജില്ല ജഡ്​ജിയുമായ കെ.ടി. നിസാർ അഹമ്മദ്, ലോ സെക്രട്ടറി എ. സജിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.