പി.ടിയുടെ പ്രതിമ; വിദഗ്ധ ഉപദേശം തേടി

കാക്കനാട്: തൃക്കാക്കര നഗരസഭയിൽ മുൻ എം.എൽ.എ പി.ടി. തോമസിന്‍റെ പ്രതിമ നിർമിക്കുന്നത് സംബന്ധിച്ച് വിദഗ്​ധ ഉപദേശം തേടി. പ്രതിമ നിർമിക്കാൻ ടെൻഡർ വിളിച്ചിരുന്നെങ്കിലും നഗരസഭ എൻജിനീയറിങ്​ വിഭാഗത്തിന് ഇക്കാര്യത്തിൽ പ്രവൃത്തി പരിചയമില്ലാത്തതിനാൽ നിർമാണം സംബന്ധിച്ച സാങ്കേതികവിവരങ്ങളും അളവുകളുമൊന്നും ഉൾക്കൊള്ളിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തൃശൂർ ഫൈൻ ആർട്സ് കോളജിൽനിന്ന് വിരമിച്ച അധ്യാപകനും ശിൽപിയുമായ പ്രഫ. ഷാനവാസിന്‍റെ ഉപദേശം തേടിയത്. വെങ്കല പ്രതിമ സ്ഥാപിക്കാനാണ് തീരുമാനം. പ്രതിമയുടെ രൂപരേഖ പൂർത്തിയാക്കിയശേഷം കുടുംബത്തെ കാണിച്ച് അവരുടെകൂടി അനുമതി ലഭിച്ചാൽ മാത്രം നിർമാണവുമായി മുന്നോട്ടു പോയാൽ മതി എന്നാണ് നിർദേശം. കൂടിക്കാഴ്ചയിൽ തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ, കൗൺസിലർമാരായ എം.ഒ. വർഗീസ്, വി.ഡി. സുരേഷ്, നഗരസഭ അസി. എക്സിക്യൂട്ടിവ് എൻജിനീയർ സുജാദേവി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.