പെരിയാറിൽ സുരക്ഷയൊരുക്കി അഗ്​നിരക്ഷാ സേന

ആലുവ: ശിവരാത്രി ബലിതർപ്പണത്തോടനുബന്ധിച്ച് പെരിയാറില്‍ സുരക്ഷയൊരുക്കി അഗ്​നിരക്ഷാ സേന. ബലിതർപ്പണത്തിനായും കുളിക്കാനായും പുഴയിൽ ഇറങ്ങുന്നവരുടെ സുരക്ഷക്കായി അഗ്​നി രക്ഷാസേനയുടെ മുങ്ങല്‍ വിദഗ്​ധന്‍മാരുടെയും സ്കൂബ ടീമിന്‍റെയും സേവനം സദാസമയവും പുഴയിലും മണപ്പുറത്തും തയാറാക്കിയിരുന്നു. ആലുവ അഗ്​നിരക്ഷാ നിലയത്തിന്‍റെ ആഭിമുഖ്യത്തിൽ നിരവധി സേന അംഗങ്ങൾ മണപ്പുറത്തും നഗരത്തിലുമായി സേവനം അനുഷ്ഠിച്ചു. മണപ്പുറത്ത് കടവുകളോട് ചേർന്ന് ഒരു വാട്ടർ ടെൻഡർ തയാറാക്കിയിരുന്നു. നാല് ഫൈബർ ബോട്ടുകൾ കടവുകളിൽ വിന്യസിച്ചിരുന്നു. കടവിൽ സ്‌കൂബ ഡൈവേഴ്‌സ് ഉൾപ്പെടെയുള്ള സേന അംഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കി. മണപ്പുറത്തിന് ചുറ്റും ഏതുസമയവും ബോട്ടിൽ പട്രോളിങ് നടത്തുന്നുണ്ട്. പ്രിയദർശിനി ടൗൺ ഹാളിലും ഫയർ എൻജിനും സൗകര്യങ്ങളും ഒരുക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.