മഹിളാ കോൺഗ്രസിൻറെ നേതൃത്വത്തിൽ സമാധാന ദീപം തെളിച്ചു

മരട്: റഷ്യ- ഉക്രൈൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്​ മരട് മണ്ഡലം മഹിള കോൺഗ്രസി‍ൻെറ നേതൃത്വത്തിൽ സമാധാന ദീപം തെളിച്ചു. 'യുദ്ധം വേണ്ട സമാധാനമാണ് വേണ്ടത്' എന്ന ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനില സിബി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡൻറ് ശകുന്തള പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സി. വിജയൻ, അജിത നന്ദകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി ആർ.കെ. സുരേഷ് ബാബു, സിബി സേവ്യർ , ബിനു ജോസഫ് , ഹസീന ജലാൽ , സന്തോഷ്, മിനി ഷാജി, ജയ് ജോസഫ്, ബേബി പോൾ, പത്മപ്രിയ, ജെൻസി രമേശൻ, സുനിതാ തുടങ്ങിയവർ സംസാരിച്ചു. EC-TPRA-4 Mahila congress മരട് മണ്ഡലം മഹിള കോൺഗ്രസി‍ൻെറ നേതൃത്വത്തിൽ സമാധാന ദീപം തെളിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.