യൂനിറ്റി റോഡ് ട്രിപ് തുടങ്ങി

കൊച്ചി: ബൈക്കിങ്​ കമ്യൂണിറ്റി ഓഫ് ഇന്ത്യയുടെ യൂനിറ്റി റോഡ് ട്രിപ് കലൂര്‍ ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ കെ. ബാബു എം.എൽ.എ ഫ്ലാഗ്​ ഓഫ് ചെയ്തു. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ റോഡില്‍ നിര്‍ബന്ധമായും പാലിക്കേണ്ട മര്യാദകളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ ഇത്തരം റൈഡുകള്‍ ഏറെ പ്രയോജനപ്രദമാണെന്ന് കെ. ബാബു പറഞ്ഞു. ചടങ്ങില്‍ കേരള പര്യടനം നടത്തുന്ന ബൈക്ക് റൈഡര്‍മാരായ ലഫ്. കേണല്‍ ഉമ്മന്‍ ടി. ജേക്കബ് (കേരളം), കേണല്‍ നിലേഷ് എ. സാല്‍വി (മഹാരാഷ്ട്ര), ആശിഷ് സിങ് (യു.പി) അമിത സിങ് (ഒഡിഷ), മാലിനി അവസ്തി (കര്‍ണാടക) എന്നിവർക്ക്​ മെമന്‍റോകള്‍ നല്‍കി. കൊച്ചി നഗരത്തിലെ വിവിധ റൈഡിങ്​ ക്ലബുകളില്‍ അംഗങ്ങളായ നൂറില്‍പരം റൈഡര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. ഫോട്ടോക്യാപ്ഷന്‍ Ecbiking ബൈക്കിങ്​ കമ്യൂണിറ്റി ഓഫ് ഇന്ത്യയുടെ യൂനിറ്റി റോഡ് ട്രിപ് കലൂര്‍ ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ കെ. ബാബു എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.