ഓവർസിയറുടെ ബൈക്കിന്‍റെ താക്കോൽ കൗൺസിലറുടെ ഭർത്താവ് ഊരിയത് വിവാദമായി

മരട്: നെട്ടൂർ വടക്കൻ മേഖലയിൽ മാസങ്ങളായി അനുഭവപ്പെടുന്ന ശുദ്ധജലക്ഷാമം പരിശോധിക്കാനെത്തിയ ജല അതോറിറ്റി ഉദ്യോഗസ്ഥന്റെ ബൈക്കി‍ൻെറ താക്കോൽ ഒന്നാം ഡിവിഷൻ കൗൺസിലറുടെ ഭർത്താവ് ഊരിയെടുത്തത് വിവാദമായി. പൊരിവെയിലിൽ മണിക്കൂറുകളോളം ഉദ്യോഗസ്ഥൻ നിന്നത് വിവാദമായതോടെ താക്കോൽ തിരികെ നൽകി മാപ്പുപറഞ്ഞ് കൗൺസിലർ തലയൂരി. നെട്ടൂർ നോർത്തിൽ കഴിഞ്ഞ ദിവസമായിരുന്നുസംഭവം. ടാപ്പുകളും മീറ്ററുകളും പരിശോധിച്ചു വരികയായിരുന്ന തൃപ്പൂണിത്തുറ ജലഅതോറിറ്റിയിലെ ഓവർസിയർക്കായിരുന്നു ദുരനുഭവം. കൗൺസിലറുടെ ഭർത്താവ്മദ്യലഹരിയിലായിരുന്നെന്നും മോശം വാക്കുകളോടെ നാട്ടുകാരുടെ മുന്നിൽ അപമാനിച്ചതായും ഓവർസിയർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.