കോതമംഗലം: താലൂക്ക് എൻ.എസ്.എസ് യൂനിയൻ മന്നത്ത് പത്മനാഭൻെറ സമാധി ദിനം ആചരിച്ചു. യൂനിയൻ പ്രസിഡന്‍റ് കെ.പി. നരേന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്തു. വനിത യൂനിയൻ പ്രസിഡന്‍റ് വത്സല ശശിധരൻ, യൂനിയൻ സെക്രട്ടറി എസ്.എൻ. ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി. പി.ടി.എ ജനറൽ ബോഡിയും അനുമോദനവും പൈങ്ങോട്ടൂർ: ശ്രീനാരായണഗുരു കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പി.ടി.എ ജനറൽ ബോഡിയും അനുമോദനവും കോതമംഗലം ഗുരു ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്‍റ് സുരേന്ദ്രൻ ആരവല്ലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് എം.എസ്. ശ്രീനി അധ്യക്ഷത വഹിച്ചു. എം.ജി യൂനിവേഴ്സിറ്റി പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മെൽബി മോനച്ചൻ, ബാച്ചിലർ ഓഫ് സോഷ്യൽ വർക്കിൽ എം.ജിയിൽനിന്ന് ബെസ്റ്റ് ഫിസിക് ഗോൾഡ് മെഡൽ നേടിയ എ.എസ്. ബാദുഷ, ദേവിക റെജി, മാളവിക മധു, സൂര്യ ലക്ഷ്മി ശിവദാസ്, വിനയ പി.എസ്, അഖില റെജി എന്നിവരെ ആദരിച്ചു. കോളജ് മാനേജർ ജോമോൻ മണി, പി.ടി.എ ജനറൽസെക്രട്ടറി എം.എം. രമ്യ പി.ടി.എ വൈസ് പ്രസിഡന്‍റ് ടി.എസ്. സന്തോഷ്, സോഷ്യൽ വർക്ക് വിഭാഗം മേധാവി കെ.വി. നിധീഷ്, പി.ആർ.ഒ എം.ബി. തിലകൻ, ടി.എസ്. രശ്മി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.