മൂവാറ്റുപുഴ: മന്നത്ത് പത്മനാഭൻെറ 52-ാമത് സമാധിദിനാചരണം വിവിധ ചടങ്ങുകളോടെ എൻ.എസ്.എസ് താലൂക്ക് യൂനിയനിലും വിവിധ കരയോഗങ്ങളിലും നടന്നു. എൻ.എസ്.എസ് യൂനിയൻ പ്രസിഡന്‍റ് ആർ. ശ്യാംദാസ് പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്‍റ് കെ.കെ. ദിലീപ് കുമാർ , യൂനിയൻ സെക്രട്ടറി എസ്. ജയകൃഷ്ണൻ , എൻ.എസ്.എസ്. മുൻ ഡയറക്ടർ ബോർഡംഗം പി.ബി. മോഹൻകുമാർ, വനിത യൂനിയൻ പ്രസിഡന്‍റ് ജയസോമൻ, വൈസ് പ്രസിഡന്‍റ് നിർമല ആനന്ദ്, സെക്രട്ടറി രാജി രാജഗോപാൽ, ഖജാൻജി ഷൈലജ ബി. നായർ , കെ.ബി. വിജയകുമാർ, എൻ.പി. ജയൻ, പഞ്ചായത്ത് കമ്മിറ്റിയംഗം എം.കെ. ശശികുമാർ ,എൻ.എസ്.എസ്. എച്ച്.ആർ.ഡി. ഫാക്കൽറ്റി എൻ.സി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.