കോലഞ്ചേരി: ഓർത്തഡോക്സ് സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് പതാക ഉയർന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവയാണ് പതാക ഉയർത്തിയത്. യാക്കോബ് മാർ ഐറേനിയസ്, യൂഹാനോൻ മാർ പോളികാർപോസ്, സഖറിയാസ് മാർ നിക്കോളാവോസ്, എബ്രഹാം മാർ എപ്പിഫാനിയോസ്, സഭ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മാനേജിങ് കമ്മിറ്റി യോഗവും നടന്നു. മലങ്കരയുടെ ഒന്നാം കാതോലിക്കയായിരുന്ന മുറിമറ്റത്തിൽ ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന പാമ്പാക്കുട പള്ളിയിൽനിന്ന് ഘോഷയാത്രയായാണ് പതാക സമ്മേളന സ്ഥലത്ത് എത്തിച്ചത്. സഭയിൽ പുതുതായി ഏഴ് മെത്രാപ്പോലീത്തമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വെള്ളിയാഴ്ച ഒന്നിനാണ് കോലഞ്ചേരിയില്‍ നടക്കുന്നത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവ അധ്യക്ഷത വഹിക്കും. നാലായിരത്തോളം പ്രതിനിധികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഓൺലൈനായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തും. മാനേജിങ് കമ്മിറ്റി നല്‍കിയിരിക്കുന്ന 11 നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഏഴുപേരെ തെരഞ്ഞെടുക്കേണ്ടത്. രണ്ടുമണിക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. പ്രഖ്യാപനത്തിനുശേഷം മൂന്ന് മണിക്കൂറാണ് വോട്ടിങ്ങിന് സമയം. ഇത് സംബന്ധിച്ച അറിയിപ്പ് അധ്യക്ഷന്‍ നല്‍കും. തുടര്‍ന്ന് ഫലപ്രഖ്യാപനം നടക്കും. 1934ലെ സഭാ ഭരണഘടനപ്രകാരം പട്ടക്കാരുടെയും അത്മായക്കാരുടെയും പ്രത്യേകം പ്രത്യേകം ഭൂരിപക്ഷം കണക്കാക്കിയായിരിക്കും വിജയികളെ പ്രഖ്യാപിക്കുന്നത്. രാജസ്ഥാന്‍ മുൻ ചീഫ് സെക്രട്ടറി സി.കെ. മാത്യു ആണ് മുഖ്യ വരണാധികാരി. ഉച്ചക്ക് 12.15ന് കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് ആൻഡ് സെന്‍റ് പോള്‍സ് പള്ളിയിലെ പ്രാർഥനക്കുശേഷം സമ്മേളന നഗറിലേക്ക് സമൂഹ അകലം പാലിച്ച് ഘോഷയാത്ര ആരംഭിക്കും. കാതോലിക്കറ്റ് പതാകയേന്തി മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, തുടര്‍ന്ന് അസോസിയേഷന്‍ സെക്രട്ടറി, വൈദിക ട്രസ്റ്റി, മെത്രാപ്പോലീത്തമാര്‍, ഏറ്റവും പിന്നിലായി മലങ്കര മെത്രാപ്പോലീത്ത ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ എന്നീ ക്രമത്തില്‍ സമ്മേളനവേദിയില്‍ പ്രവേശിക്കും. സമ്മേളനം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് നടക്കുന്നത്. കോവിഡ് ലക്ഷണം ഇല്ലാത്തവർക്കും രണ്ടാഴ്ച മുമ്പെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും നിശ്ചിത കാലയളവിനുള്ളില്‍ കോവിഡ് മുക്തരായവര്‍ക്കും മാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. ഫോട്ടോ അടിക്കുറിപ്പ്: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് തുടക്കം കുറിച്ച് കോലഞ്ചേരിയിൽ കാതോലിക്കബാവ പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.