അഗ്രോ ക്ലിനിക് സംഘടിപ്പിച്ചു

വരാപ്പുഴ: കേരള കാര്‍ഷിക സര്‍വകലാശാല കമ്യൂണിക്കേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ കൂനമ്മാവ് സെന്റ് ജോസഫ് ബോയ്‌സ് ഹോസ്റ്റലില്‍ വിളകളിലെ കീടരോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സര്‍വകലാശാലയുടെ 'വിത്ത് വണ്ടി'യും കൂനമ്മാവിലെത്തി. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി അഗ്രോ ക്ലിനിക് ഉദ്ഘാടനം ചെയ്തു. മീറ്റ് പ്രൊഡക്​ഷന്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സൻ കമല സദാനന്ദന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സെബാസ്റ്റ്യന്‍ തോമസ്, ബിജു പഴമ്പിള്ളി, കോട്ടുവള്ളി കൃഷി ഓഫിസര്‍ കെ.സി. റൈഹാന തുടങ്ങിയവര്‍ പങ്കെടുത്തു. കാര്‍ഷിക സര്‍വകലാശാലയിലെ കൃഷി വിദഗ്ധരായ ഡോ. അലന്‍ തോമസ്, ഡോ. വി.എസ്. ചിഞ്ചു, അസിസ്റ്റന്റ് പ്രഫസര്‍മാരായ എം.കെ. ജാലിയ, കെ.കെ. അശ്വതി, അശ്വതി കൃഷ്ണ എന്നിവര്‍ സംസാരിച്ചു. പടം EA PVR vilakalile 1 കേരള കാർഷിക സർവകലാശാല കമ്യൂണിക്കേഷൻ സെന്‍റർ കൂനമ്മാവിൽ സംഘടിപ്പിച്ച അഗ്രോ ക്ലിനിക് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.