കടുങ്ങല്ലൂര്‍: കൈയേറ്റം ഒഴിവാക്കി ഓഞ്ഞിത്തോട് സംരക്ഷിക്കുന്നതിനുള്ള സർവേ നടപടി അവസാന ഘട്ടത്തിൽ. കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ഓഞ്ഞിത്തോട് പതിറ്റാണ്ടുകളായി നിശ്ചലമായിക്കിടക്കുന്ന അവസ്ഥയിലാണ്. പ്രാരംഭ നടപടിയാണ് കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള സർവേ. പായല്‍ വാരിമാറ്റലല്ലാതെ ശാശ്വതമായ ഒരുസംരക്ഷണം ഇതുവരെ ഉണ്ടായിട്ടില്ല. ഇതോടെയാണ് കടുങ്ങല്ലൂരിലെ പ്രകൃതിസ്‌നേഹികളുടെ കൂട്ടായ്മ ഓഞ്ഞിത്തോട് സംരക്ഷണസമിതി രൂപവത്കരിക്കുകയും അതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയുമെല്ലാം സമീപിക്കുകയും ചെയ്തത്. നവീകരണത്തിന് ഫണ്ട് ലഭ്യമാക്കാമെന്ന് ജനപ്രതിനിധികള്‍ ഉറപ്പുനല്‍കിയെങ്കിലും കൈയേറ്റമൊഴിപ്പിക്കാതെ സംരക്ഷണം നടപ്പാക്കാനാകില്ലെന്ന ന്യായത്തില്‍ തട്ടിനിന്നു. ഇതേതുടർന്ന് സമിതി കണ്‍വീനര്‍ കെ.എസ്. പ്രകാശന്‍ കോടതിയെ സമീപിച്ചു. അതിലൂടെ സര്‍വേ നടത്താനുള്ള അനുമതി സമ്പാദിച്ചു. ഓഞ്ഞിത്തോട് അളന്ന് തിട്ടപ്പെടുത്തി സര്‍വേക്കുറ്റികള്‍ സ്ഥാപിച്ച് മാര്‍ച്ച് 17നുള്ളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 14ന് സര്‍വേ തുടങ്ങി. ഏലൂക്കരയില്‍നിന്നാണ് തുടക്കമിട്ടത്. കടുങ്ങല്ലൂരിലെ എടയാറില്‍ കുറച്ചുഭാഗം ഒഴിച്ചിട്ട് ആലങ്ങാട് പഞ്ചായത്തിലേക്ക് കടന്നു. ഇപ്പോള്‍ ആലങ്ങാട്ടെ ഭൂരിഭാഗം പ്രദേശങ്ങളും സര്‍വേ നടത്തി. ഭൂവുടമകളുടെ ഭാഗത്തുനിന്ന് തടസ്സങ്ങളുണ്ടാകുമെന്നായിരുന്നു ആശങ്ക. എന്നാല്‍, ഇതുവരെ തടസ്സവാദങ്ങള്‍ ഉണ്ടായില്ല. പലരും കൈവശംവെച്ചിരുന്ന ഭൂമിയില്‍ സര്‍വേക്കല്ല് സ്ഥാപിച്ചിട്ടുമുണ്ട്. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി പി. രാജീവ് ഓഞ്ഞിത്തോട് സംരക്ഷിക്കുന്നതിനായി തുടക്കത്തില്‍തന്നെ പദ്ധതിയിട്ടിരുന്നു. കോടതി ഇടപെടലിലൂടെ സര്‍വേ പൂര്‍ത്തിയാക്കുന്നതിനാൽ പദ്ധതി എളുപ്പത്തിൽ നടപ്പാക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.