കോതമംഗലം: തിരുവനന്തപുരത്ത് നടക്കുന്ന ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (എച്ച്.എം.എസ്) സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ജില്ലതല പ്രചാരണങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി. കോതമംഗലം മുനിസിപ്പൽ ഓഫിസ് ജങ്ഷനിൽ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി താലൂക്ക് സെക്രട്ടറി വാവച്ചൻ തോപ്പിൽകുടിക്ക് സമ്മേളന പോസ്റ്റർ നൽകി ഉദ്ഘാടനം ചെയ്തു. പിറവത്ത് യൂനിയൻ ജില്ല പ്രസിഡന്റ് എൽദോസ് മുളന്തുരുത്തിയും തൃപ്പൂണിത്തുറയിൽ ജില്ല ട്രഷറർ ഷിബി ജോർജും എറണാകുളത്ത് ജനറൽ സെക്രട്ടറി എ. ശ്രീധരനും അങ്കമാലിയിൽ ജില്ല വർക്കിങ് പ്രസിഡന്റ് ജോയി മാടശ്ശേരിയും മൂക്കന്നൂരിൽ എം.ഒ. റോയിയും ആലുവയിൽ കെ.കെ. മോഹനനും പെരുമ്പാവൂരിൽ ജബ്ബാർ വാത്തേലിയും പ്രചാരണ കാമ്പയിനുകൾ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.