കോതമംഗലം: സ്ത്രീ പീഡനക്കേസില്‍ പ്രതിയായ കോതമംഗലം നഗരസഭയിലെ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. തോമസും പ്രതിയെ സംരക്ഷിക്കുന്ന ആന്റണി ജോണ്‍ എം.എല്‍.എയും രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്‍മാന്‍ പി.എ. പാദുഷ അധ്യക്ഷത വഹിച്ചു. ടി.യു. കുരുവിള, ഷിബു തെക്കുംപുറം, കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, കെ.എം. ആസാദ്, മാത്യു ജോസഫ്, എ.ജി. ജോര്‍ജ്, അബു മൊയ്തീന്‍, എം.എസ്. എല്‍ദോസ്, എ.ടി. പൗലോസ്, എബി എബ്രഹാം, പി.എ.എം. ബഷീര്‍, റോയി കെ. പോള്‍, ഷിബു കുര്യാക്കോസ്, സിജു എബ്രഹാം, റാണിക്കുട്ടി ജോര്‍ജ്, ജെസി സാജു, ഭാനുമതി രാജു, ജോര്‍ജ് വർഗീസ്, ജോമി തെക്കേക്കര, ജോര്‍ജ് അമ്പാട്ട്, ജെയിംസ് കോറമ്പേല്‍, അനൂപ് ജോർജ്, സലീം മംഗലപ്പാറ, നോബിള്‍ ജോസഫ്, എം.വി. റെജി, സണ്ണി വേളൂക്കര, പരീത് പട്ടമ്മാവുടി, ടി.ജി. അനി, ശശി കുഞ്ഞുമോന്‍ ലിസി പോള്‍, ബബിത മത്തായി നോബ് മാത്യു, ജോര്‍ജ് ജോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.