കോതമംഗലം: വന്യമൃഗശല്യം തടയാൻ ഫലപ്രദ നടപടികൾ സ്വീകരിക്കുമെന്നും വന്യജീവി ശല്യം മൂലം നാശനഷ്ടങ്ങൾ സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരത്തുക വേഗത്തിൽ വിതരണം ചെയ്യുമെന്നും വനം മന്തി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പട്രോളിങ് നടത്തി വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പരമാവധി ലഘൂകരിക്കുന്നതിന് ശ്രമിച്ചുവരുന്നു. വന്യജീവി ആക്രമണസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ സൗരോർജവേലികൾ നിർമിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു. കോതമംഗലം മണ്ഡലത്തിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ സോളാർ ഫെൻസിങ്, സോളാർ പവർ ഹാംഗ്വിങ്, ഫെൻസിങ്, ആനക്കിടങ്ങുകൾ തുടങ്ങിയവ സംസ്ഥാനതലത്തിൽ തയാറാക്കിയ കർമപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.