കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് നടത്തിപ്പിനായുള്ള ടെൻഡറിനെച്ചൊല്ലി ഉയർത്തിയ പ്രതിഷേധത്തിൽനിന്ന് സി.പി.ഐ പിന്മാറി. കൗണ്‍സില്‍ ഫയല്‍ പരിഗണിച്ച് 48 മണിക്കൂര്‍ കഴിഞ്ഞശേഷവും ആരുംതന്നെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു. തുടര്‍ന്ന് ഒരുവര്‍ഷത്തേക്ക് പുതിയ കമ്പനിയായ സ്റ്റാർ കൺസ്ട്രക്ഷൻസിനെ പ്ലാന്‍റ് നടത്തിപ്പ് കൗൺസിൽ ഏകകണ്ഠമായി ഏൽപിച്ചു. അതിനുള്ളില്‍ പുതിയ പ്ലാന്‍റ് നിർമാണവുമായി കോർപറേഷൻ മുന്നോട്ടുപാകും. സി.പി.ഐയിലെ കൗണ്‍സിലര്‍മാര്‍ ആദ്യംമുതല്‍തന്നെ ഈ ടെൻഡര്‍ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉന്നയിച്ചിരുന്നതായി മേയർ പറഞ്ഞു. കൗണ്‍സിലില്‍ ഉയര്‍ന്ന അഭിപ്രായവ്യത്യാസത്തെതുടര്‍ന്നാണ് ഫയല്‍ നിയമോപദേശത്തിന് അയക്കാന്‍ തീരുമാനിച്ചത്. നിയമോപദേശംകൂടി പരിഗണിച്ചാണ് ഫയല്‍ തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ മുമ്പാകെ വന്നത്. തിങ്കളാഴ്ചത്തെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത നാലുപേരൊഴികെയുള്ള മുഴുവന്‍ കൗണ്‍സിലര്‍മാരും ടെൻഡര്‍ അംഗീകരിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തിലാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ തുനിഞ്ഞ സി.പി.ഐ കൗണ്‍സിലര്‍മാരോട് തീരുമാനം പുനഃപരിശോധിക്കാന്‍ അഭ്യർഥിച്ചത്. തുടര്‍ന്ന് അവര്‍ പിന്‍വാങ്ങി. കൗണ്‍സില്‍ യോഗശേഷം ടെൻഡര്‍ നടപടി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് അംഗങ്ങള്‍ കത്ത് നല്‍കിയത്. 10 വര്‍ഷമായി ടെൻഡര്‍ ഇല്ലാതെയാണ് ബ്രഹ്മപുരം പ്ലാന്‍റ് നടത്തിപ്പ്. പ്രതിഷേധത്തിനിടെയിലും വിയോജനം രേഖപ്പെടുത്താതെ തീരുമാനത്തോട് സി.പി.ഐയിലെ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെ നാല് കൗണ്‍സിലര്‍മാരും സഹകരിച്ചതായും മേയർ പറഞ്ഞു. സി.പി.ഐയും സി.പി.എമ്മുമായി കൊച്ചി നഗരസഭയില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.