അത്താണി മാർക്കറ്റ്-സർവിസ് സ്റ്റേഷൻ റോഡ് നവീകരണം ആരംഭിച്ചു

അത്താണി: കുണ്ടും കുഴിയും മൂലം ശോച്യാവസ്ഥയിലായ നെടുമ്പാശ്ശേരി പഞ്ചായത്തിലെ അത്താണി മാർക്കറ്റ് റോഡ്- സർവിസ് സ്‌റ്റേഷൻ റോഡ് സഞ്ചാരയോഗ്യമാകും. ജില്ല പഞ്ചായത്ത് ഫണ്ട്​ ഉപയോഗിച്ചാണ് റോഡ് നവീകരണം. ടൈൽ വിരിക്കൽ നിർമാണോദ്ഘാടനം ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സന്ധ്യ നാരായണപിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം ദിലീപ് കപ്രശ്ശേരി, പഞ്ചായത്ത് വികസനസ്ഥിരം സമിതി അധ്യക്ഷ ബിജി സുരേഷ്, സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ്​ എ.കെ. ധനേഷ്, എ.എസ്. സുരേഷ്, പി.വി. ബഹനാൻ, എം.കെ. ഉണ്ണി, എൽദോ പറയ്ക്ക എന്നിവർ സംസാരിച്ചു. EA ANKA 4 ROAD അത്താണി മാർക്കറ്റ് റോഡ്-സർവിസ് സ്‌റ്റേഷൻ റോഡ് നവീകരണം ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.