അങ്കമാലി: ഫണ്ട് വക കൊള്ളിച്ചിട്ടും പട്ടികജാതി വിദ്യാർഥികൾക്കുള്ള പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം അംഗങ്ങൾ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. 2018- 2019 വാർഷിക പദ്ധതിയിൽ പട്ടികജാതി വിഭാഗത്തിലുള്ള കുട്ടികളുടെ പഠനമുറി നിർമാണത്തിന് രണ്ടു ലക്ഷം വീതം അനുവദിച്ചെങ്കിലും കാലടി പഞ്ചായത്തിൽ മാത്രം പദ്ധതി നടപ്പാക്കിയില്ലെന്ന് സി.പി.എം അംഗങ്ങൾ പറഞ്ഞു. സിജോ ചൊവ്വരാൻ, കെ.വി. അഭിജിത്ത്, ആൻസി ജിജോ എന്നിവരാണ് യോഗം ബഹിഷ്കരിച്ച് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.