കൊച്ചി: ഇടപ്പള്ളിയിൽ 56 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിലായ കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ എക്സൈസ്. ഇതിനായി കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഇവരെ കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്നാണ് വിവരം. പ്രതികളായ ആലുവ മുപ്പത്തടം സ്വദേശി റിച്ചു റഹ്മാൻ (30), മലപ്പുറം സ്വദേശി മുഹമ്മദ് അലി (32), കണ്ണൂർ സ്വദേശി പി.എം. സൽമാൻ (26), തൃശൂർ സ്വദേശി കെ.ബി. വിബീഷ് (32) എന്നിങ്ങനെ നാല് പ്രതികളെ ആദ്യഘട്ടത്തിൽ കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. ആലപ്പുഴ കാർത്തികപ്പള്ളി ശ്യാം നിവാസ് വീട്ടിൽ ശരത് (33), കൊല്ലം മുഖത്തല ഷമീന മൻസിൽ വീട്ടിൽ തൻസില (24), ഷിബു, ജുബൈർ എന്നിവരാണ് മറ്റ് പ്രതികൾ. എക്‌സൈസ് അസി.കമീഷണറാണ് കേസ് അന്വേഷിക്കുന്നത്. ഈ മാസം 15നാണ് ഇടപ്പള്ളിയിൽ ഹോട്ടൽ മുറിയിൽനിന്ന് എട്ടംഗ സംഘത്തെ സംസ്ഥാന എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റിവ് വിഭാഗവും ചേർന്ന് പിടികൂടിയത്. റിച്ചു, മുഹമ്മദ് അലി, സൽമാൻ, വിബീഷ് എന്നിവരാണ് ലഹരി കച്ചവടം നടത്തിയിരുന്നത്. മറ്റുള്ളവർ ലഹരി വാങ്ങാൻ എത്തിവരാണ്. പ്രതികളുടെ 10 മൊബൈൽ ഫോണുകൾ അന്വേഷണ സംഘം കണ്ടെടുത്തിട്ടുള്ളത്. ഇതിൽനിന്ന് ഇവരുടെ ലഹരി ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവ പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.