മുസ്​ലിം ലീഗ് സമര സംഗമം

പറവൂർ: വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ നടപടി പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട് മുസ്​ലിം ലീഗ് നടത്തുന്ന രണ്ടാംഘട്ട സമരത്തി‍ൻെറ ഭാഗമായി പറവൂരിൽ സമരസംഗമം നടത്തി. ന്യൂനപക്ഷ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന സി.പി.എം കേരളത്തിൽ ബി.ജെ.പിക്കുവേണ്ടി പണിയെടുക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് ടി.കെ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.എ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് അൻവർ കൈതാരം മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യു ജില്ല വൈസ് പ്രസിഡൻറ് നിസാർ പാറപ്പുറം, സി.എം. ഹുസൈൻ, ടീ.എ. സിദീഖ്, പി.പി. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. പടം EA PVR muslim leage 1 മുസ്​ലിം ലീഗ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സമരസംഗമം ടി.കെ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.