മുരുക്കുംപാടം ജലസംഭരണി നിർമാണം അടുത്ത മാസം പൂർത്തിയാകും

വൈപ്പിൻ: തെക്കൻമേഖലയിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകാൻ പര്യാപ്‌തമായ മുരുക്കുംപാടം ജലസംഭരണിയുടെ നിർമാണം മാർച്ച് ആദ്യവാരം പൂർത്തിയാകുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അറിയിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ കുടിവെള്ള ദൗർലഭ്യം പൂർണമായും ശമിപ്പിക്കുന്നതിന് ജിഡ ഫണ്ട്​ ഉപയോഗിച്ച് നിർമിക്കുന്ന സംഭരണിയുടെ പൂർത്തീകരണത്തോടെ കഴിയും. മുരുക്കുംപാടം ടാങ്കിന് 11.8 ലക്ഷവും ഞാറക്കൽ ടാങ്കിന് 17.9 ലക്ഷവും ലിറ്ററാണ് ജലസംഭരണശേഷി. മുരുക്കുംപാടം ടാങ്കിന്റെ ക്ഷമത സംബന്ധിച്ച ട്രയൽ റൺ കഴിഞ്ഞദിവസം വിജയകരമായി പൂർത്തിയാക്കി. 2011ൽ 5.47 കോടി ചെലവിൽ നിർമാണം ആരംഭിച്ചതാണ് മുരുക്കുംപാടം ജലസംഭരണി. പിന്നീട് കരാറുകാരന്റെ ഉപേക്ഷമൂലം ഇടക്ക്​ പണി നിലച്ചു. അവശേഷിച്ച പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിഞ്ഞവർഷം 2.15 കോടിക്ക്​ റീടെൻഡർ ചെയ്‌തു. ഈ ഘട്ടത്തിലെ പ്രവൃത്തികളിൽ ഒരു ഇന്‍റർകണക്​ഷനും ചുറ്റുമതിൽ നിർമാണവും മാത്രമാണ് ഇനി തീരാനുള്ളത്. അത് മാർച്ച് ആദ്യവാരത്തോടെ പൂർത്തിയാകുമെന്ന് ജല അതോറിറ്റി പ്രോജക്ട്​ എക്‌സി. എൻജിനീയർ ജയശ്രീ അറിയിച്ചു. 2.78 കോടിക്ക്​ റീടെൻഡർ ചെയ്‌ത ഞാറക്കൽ ജലസംഭരണിയുടെ നിർമാണം മേയ് അവസാനം പൂർത്തിയാക്കാനുമാണ് നീക്കം. Water tank കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജിഡ ഫണ്ട്​ ഉപയോഗിച്ച് മുരിക്കുംപാടത്ത് നിർമിക്കുന്ന ജലസംഭരണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.