കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് അഞ്ചുവർഷം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ കൃത്യമായ നടപടികളൊന്നുമില്ലാത്തതിനെതിരെ വുമൺ ഇൻ മീഡിയ കലക്ടിവ് രംഗത്ത്. ഫേസ്ബുക്ക് പേജിലാണ് സംഘടന ചോദ്യമുയർത്തുന്നത്. '2017 ഫെബ്രുവരിയിൽ താൻ നേരിട്ട ലൈംഗിക ആക്രമണത്തെയും തട്ടിക്കൊണ്ടുപോക്കിനെയുംകുറിച്ച് 'അതിജീവിത' ഔദ്യോഗികമായി പരാതിപ്പെട്ടു. അഞ്ചുവർഷങ്ങൾക്കിപ്പുറം ഇങ്ങനെയൊരു സംഭവം ഇനിയുണ്ടാവില്ല എന്നുറപ്പാക്കാൻ സർക്കാറും അധികാരികളും എന്തുചെയ്തു? നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമ വ്യവസായം എന്തുചെയ്തു? എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ നാമോരോരുത്തരും എന്തുചെയ്തു...?' എന്നതാണ് ഡബ്ല്യു.സി.സി പോസ്റ്റിന്‍റെ ഉള്ളടക്കം. അവൾക്കൊപ്പം, അതിജീവിതക്കൊപ്പം എന്നീ ഹാഷ്ടാഗുകളോടെയാണ് പോസ്റ്റ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന നടിയെ കാറിൽ ലൈംഗികാതിക്രമത്തിനിരയാക്കിയത്. ഇതിനുപിന്നാലെ സിനിമ മേഖലയിൽ കടുത്ത പ്രതിഷേധമുണ്ടായി. ഇതിന്‍റെ തുടർച്ചയായിരുന്നു സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നപരിഹാരത്തിനായി പ്രവർത്തിക്കുന്ന ഡബ്ല്യു.സി.സിയുടെ രൂപവത്കരണം. കേസിൽ നടൻ ദിലീപുൾപ്പെടെ അറസ്റ്റിലായിരുന്നു. കേസിലും വിചാരണവേളയിലും പല നാടകീയ രംഗങ്ങളും വഴിത്തിരിവുകളുമുണ്ടായി. ഏറ്റവുമൊടുവിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ആക്രമണകേസിൽ തുടരന്വേഷണം ആരംഭിച്ചു. അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന പുതിയ കേസും ദിലീപിനെതിരെ അടുത്തിടെ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.