ചെല്ലാനം മത്സ്യഗ്രാമം വികസനം; അവലോകനയോഗം ചേർന്നു

പള്ളുരുത്തി: ചെല്ലാനം മത്സ്യഗ്രാമത്തി‍ൻെറ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ചെല്ലാനം ആരോഗ്യകേന്ദ്രത്തി‍ൻെറ വികസനം, കടൽ, കായൽ ആവാസവ്യവസ്ഥയിലൂന്നിയുള്ള പ്രാദേശിക വികസനം, മത്സ്യഗ്രാമത്തി‍ൻെറ നവീകരണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. യോഗത്തിൽ ഉന്നയിച്ച വിഷയങ്ങൾ സംസ്ഥാനതല യോഗത്തിൽ അവതരിപ്പിക്കും. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ കെ.എൽ. ജോസഫ്, വൈസ് പ്രസിഡന്‍റ്​ അനില സെബാസ്റ്റ്യൻ, മത്സ്യഗ്രാമം നോഡൽ ഓഫിസർ ഷെയ്ഖ് പരീത്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ, കുഫോസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.