നികുതി പിരിവ് ക്യാമ്പ്

മരട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിട നികുതി പിഴപ്പലിശ കൂടാതെ ഒടുക്കാനുള്ള അവസാന തീയതി മാർച്ച്​ 31 വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. എല്ലാ നികുതിദായകരും നികുതി ഒറ്റത്തവണയായി ഒടുക്കി പിഴപ്പലിശ ഇളവ് പ്രയോജനപ്പെടുത്തണം. 2022 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ എല്ലാ അവധി ദിനങ്ങളിലും നഗരസഭയില്‍ നികുതി സ്വീകരിക്കുന്നതാണ്. ഞായറാഴ്ച ആറ്​, ഏഴ്​ ഡിവിഷനുകളിലെ കാട്ടിത്തറ റോഡ് അഞ്ചാം നമ്പര്‍ അംഗൻവാടിയിലും രണ്ട്​, 15 ഡിവിഷനുകളിലെ ചൈതന്യ വായനശാലയിലും മൂന്ന്​, നാല്​, അഞ്ച്​ ഡിവിഷനുകളിലെ തോട്ടത്തിപ്പറമ്പ് അംഗൻവാടിയില്‍ സ്വീകരിക്കുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.