ഓട്ടോകൾ കാരുണ്യയാത്ര നടത്തി

പള്ളുരുത്തി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്ന പള്ളുരുത്തി സ്വദേശികളായ ഷഫീഖി‍ൻെറയും അനർഘയുടെയും ചികിത്സ സഹായാർഥം പള്ളുരുത്തിയുടെ വിവിധ ഭാഗങ്ങളിൽ സർവിസ് നടത്തുന്ന പതിനേഴോളം ഓട്ടോകൾ കാരുണ്യയാത്ര നടത്തി. കെ.ജെ. മാക്സി എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. കൗൺസിലർമാരായ പി.എസ്. വിജു, പി.ആർ. രചന, അശ്വതി വത്സൻ, അഡിഷനൽ ഡിസ്ട്രിക്ട് പബ്ലിക് പ്രോസിക്യൂട്ടർ ജോർജ് ജോസഫ്, മുൻ കൗൺസിലർ തമ്പി സുബ്രഹ്മണ്യൻ, ഹനീസ് മനക്കൽ, എ.എ. വാഹിദ്, മുഹമ്മദ്‌ സാലിം ഫൈസി, സി.ആർ. ബിജു എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.