പരീക്ഷഫലം തിരുവനന്തപുരം: വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ജൂലൈയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് (റെഗുലർ - 2019 അഡ്മിഷൻ, ഇംപ്രൂവ്മെന്‍റ് - 2018 അഡ്മിഷൻ, സപ്ലിമെന്‍ററി - 2018 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് ഒന്നുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പ്രാക്ടിക്കൽ 2021 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.പി.എ (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ശ്രീ സ്വാതിതിരുനാൾ സംഗീത കോളജിൽവെച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ജനുവരി 31 മുതൽ ഫെബ്രുവരി മൂന്നുവരെ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി.പി.എ (ഡാൻസ്), ഡിസംബർ 2021 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 21 മുതൽ പുനഃക്രമീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. ഫെബ്രുവരി ഒന്നുമുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (സി.ആർ.) ബി.പി.എ (മൃദംഗം), ഡിസംബർ 2021 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 22 മുതൽ പുനഃക്രമീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. ടൈംടേബിൾ മാർച്ച് 14 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യൂനിറ്ററി എൽഎൽ.ബി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷഫീസ് 2022 മാർച്ചിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എം.എഡ് (2015 സ്കീം - സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി 26 വരെയും 150 രൂപ പിഴയോടെ മാർച്ച് മൂന്നുവരെയും 400 രൂപ പിഴയോടെ മാർച്ച് അഞ്ചുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2022 മാർച്ചിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എഡ് (2018 സ്കീം - റെഗുലർ, സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി 24 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 28 വരെയും 400 രൂപ പിഴയോടെ മാർച്ച് മൂന്നുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2022 മാർച്ചിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.എഡ് (2018 സ്കീം, റെഗുലർ/സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷക്ക് ഫെബ്രുവരി 26 വരെയും 150 രൂപ പിഴയോടെ മാർച്ച് മൂന്നുവരെയും 400 രൂപ പിഴയോടെ മാർച്ച് അഞ്ചുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.