തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

ആറാട്ടുപുഴ: തൊഴിലുറപ്പ് ജോലിക്കെത്തിയ വീട്ടമ്മ കുഴഞ്ഞുവീണ്​ മരിച്ചു. ചിങ്ങോലി പത്താം വാർഡ് കണ്ടിളശ്ശേരിൽ പടീറ്റതിൽ മോഹനന്‍റെ ഭാര്യ ശോഭയാണ് (55) മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ കരിമരത്തിങ്കൽ ദേവീക്ഷേത്രത്തിന്​ സമീപ പുരയിടത്തിൽ മസ്റ്റർ റോളിൽ ഒപ്പിട്ടശേഷം ജോലിക്കിറങ്ങാൻ ഒരുങ്ങുമ്പോൾ കുഴഞ്ഞുവീണു. ഒപ്പമുണ്ടായിരുന്നവർ ഉടൻ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: മോനിഷ, മനീഷ. മരുമക്കൾ: ശ്രീരാഗ്​, വിനീഷ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.