നിലംനികത്തൽ; മണ്ണുമാന്തി യന്ത്രത്തി‍െൻറ താക്കോൽ ഊരിയെടുത്ത്​ വില്ലേജ് ഓഫിസർ

നിലംനികത്തൽ; മണ്ണുമാന്തി യന്ത്രത്തി‍ൻെറ താക്കോൽ ഊരിയെടുത്ത്​ വില്ലേജ് ഓഫിസർ കാക്കനാട്: അനധികൃത നിലം നികത്തലിനെതിരെ ശക്തമായ നടപടിയുമായി വില്ലേജ് ഓഫിസർ. നികത്തൽ തടഞ്ഞതിനൊപ്പം ഇതിന്​ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രത്തി‍ൻെറ താക്കോലും വില്ലേജ് ഓഫിസർ ഊരിയെടുത്തു. വാഴക്കാല വില്ലേജ് ഓഫിസർ സി. ഇന്ദുലേഖയാണ് നടപടിയെടുത്തത്​. കഴിഞ്ഞ ദിവസങ്ങളിലാണ് കാക്കനാടിന് സമീപം പാലച്ചുവട് ഭാഗത്ത് നിലം നികത്തിയത്. പാലച്ചുവടുനിന്ന് സീപോർട്ട്-എയർപോർട്ട് റോഡിലേക്കുള്ള വഴിയരികിലുണ്ടായിരുന്ന 42 സെന്‍റ്​ ഭൂമിയായിരുന്നു നികത്തിയത്. ഭൂമിയുടെ അടിസ്ഥാന രേഖയായി കണക്കാക്കപ്പെടുന്ന ബി.ടി.ആറിലെ (ബേസിക് ടാക്സ് രജിസ്റ്റർ) പിഴവ് മുതലെടുത്തായിരുന്നു നികത്തൽ എന്ന് അധികൃതർ പറഞ്ഞു. ബി.ടി.ആറിൽ ഈ സ്ഥലം പുരയിടം എന്നായിരുന്നു കിടന്നിരുന്നത്. എന്നാൽ, യഥാർഥത്തിൽ വെള്ളക്കെട്ടായതിനാൽ നികത്താൻ അനുമതിയില്ല. നിലം നികത്തുന്നതായി വിവരം ലഭിച്ച വില്ലേജ് ഓഫിസറും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അതിനിടെ നികത്താൻ ഉപയോഗിച്ചിരുന്ന വാഹനങ്ങളെല്ലാം കൊണ്ടുപോയിരുന്നെങ്കിലും മണ്ണുമാന്തിയന്ത്രം മാത്രം സ്ഥലത്ത് കിടപ്പുണ്ടായിരുന്നു. തുടർന്ന് വില്ലേജ് ഓഫിസർ വാഹനത്തിൽ കയറി താക്കോൽ ഊരി എടുക്കുകയായിരുന്നു. കലക്ടർക്കും ഫോർട്ട്കൊച്ചി ആർ.ഡി.ഒക്കും വിശദ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് വില്ലേജ് അധികൃതർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.