യാത്രി നിവാസ് പൂട്ടിയനിലയില്‍

മലയാറ്റൂര്‍: തീഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയുടെ അടിവാരത്ത് മണപ്പാട്ടുചിറക്ക്​ സമീപം നിര്‍മിച്ച യാത്രി നിവാസ് പൂട്ടിയ നിലയില്‍. 1987-1992 കാലയളവിലെ അങ്കമാലി എം.എല്‍.എ ആയിരുന്ന എം.വി. മാണിയാണ് തീർഥാടകര്‍ക്ക്​ അഞ്ച് കോടി ചെലവില്‍ യാത്രി നിവാസ് നിര്‍മിച്ചത്. എട്ട് മുറിയും ഡോര്‍മിറ്ററിയും ചേര്‍ന്നതാണ് കെട്ടിടം. മുറികളില്‍ ഒരേ സമയം 32 പേര്‍ക്കും ഡോര്‍മിറ്ററിയില്‍ 25 പേര്‍ക്കും താമസിക്കാന്‍ കഴിയുന്ന നിലയിലാണിത്. ഇപ്പോള്‍ വന്യമൃഗങ്ങളുടെ വിശ്രമകേന്ദ്രമായി മാറി. മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്ത് ഭരണാധികാരികളുടെ കുറ്റകരമായ അനാസ്ഥയാണ് പൂട്ടാന്‍ കാരണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കളായ ടി.ഡി. സ്റ്റീഫന്‍, നെല്‍സന്‍ മാടവന എന്നിവര്‍ പറഞ്ഞു. മലയാറ്റൂരിന്റെ ടൂറിസം സാധ്യതകള്‍ മുന്നില്‍കണ്ടാണ് തീർഥാടകര്‍ക്ക് താമസിക്കുന്നതിന്​ ഇത്​ നിര്‍മിച്ചത്. മലയാറ്റൂരില്‍ ആരംഭിക്കുന്ന ടൂറിസം പദ്ധതിയെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയാണെന്നും പൂര്‍ത്തീകരിച്ചതെല്ലാം പൂട്ടിയ നിലയിലാണെന്നും പ്രാദേശിക ഭരണകൂടമായ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ്​ ഇതിന്​ പ്രധാന കാരണമെന്നും ഇവര്‍ ആരോപിക്കുന്നു. ചിത്രം: മലയാറ്റൂര്‍ കുരിശുമുടിയില്‍ തീർഥാടകര്‍ക്ക്​ നിര്‍മിച്ച യാത്ര നിവാസ് പൂട്ടിയനിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.