ആലുവ: മിനിലോറി മെട്രോ തൂണിൽ ഇടിച്ചുകയറി. ഡ്രൈവർക്ക് പരിക്കേറ്റു. ദേശീയപാതയിൽ പുളിഞ്ചോട് കവലയിൽ ചൊവ്വാഴ്ച പുലർച്ച അഞ്ചോടെയാണ് അപകടം. എറണാകുളം ഭാഗത്തുനിന്ന് വാഴക്കുലകൾ കയറ്റിവന്ന മിനിലോറി മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. കാബിൻ തൂണിൽ അമർന്നതിനാൽ ഡ്രൈവർക്ക് രക്ഷപ്പെടാനായില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് ആലുവ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്‌നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ അറുത്താണ് ഡ്രൈവർ തമിഴ്‌നാട് സ്വദേശി ആനന്ദനെ പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി.സ്‌റ്റേഷൻ ഓഫിസർ അനിൽകുമാർ, സേന അംഗങ്ങളായ സജാദ്, ഷിബു, അനീഷ്, വേണു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ദേശീയപാതയിൽ ആലുവക്കും കളമശ്ശേരിക്കും ഇടയിൽ അപകടങ്ങൾ പതിവായിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് പാഞ്ഞുകയറി ഒരാൾ കൊല്ലപ്പെട്ടിരുന്നു. മുട്ടം തൈക്കാവ് ഭാഗത്താണ് അന്ന് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.