കൊച്ചി: ആർ.ടി.പി.സി.ആർ നിരക്ക് 300 രൂപയാക്കി സർക്കാർ കുറച്ചതിനെതിരെ ഡി.എം.ഒ ഓഫിസിന് മുന്നിൽ ധർണ നടത്തുമെന്ന് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡി.എം.ഒ, കലക്ടർ എന്നിവർക്ക് നിവേദനവും നൽകും. നിരക്ക് കുറച്ച സർക്കാർ നടപടി അംഗീകരിക്കാനാകില്ലെന്ന് അവർ പറഞ്ഞു. അസോസിയേഷൻ ജില്ല പ്രസിഡൻറ് ബിജു നമ്പിത്താനം, ഡോ. ടി.എ. വർക്കി, ഡോ. രമേശ് കരാർ, ആൻറണി എലിജിയസ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.