ശ്രീമൂലനഗരം: പഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ പേരിൽ വൻ പണപ്പിരിവ് നടത്തിയതിനെതിരെ അന്വേഷണം വേണമെന്ന് സി.പി.എം ശ്രീമൂലനഗരം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തുകളിൽ വീടുകൾക്ക് സൗജന്യ ജല കണക്ഷൻ നൽകുന്ന പദ്ധതിയിലാണ് കരാറുകാരുടെ നേതൃത്വത്തിൽ പണപ്പിരിവ് നടന്നത്. പല ഉപഭോക്താക്കളിൽനിന്നും രസീത് നൽകാതെ 1000 രൂപ വീതം പിരിച്ചെടുത്തത് അന്വേഷിക്കണം. വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ലോക്കൽ സെക്രട്ടറി എം.പി. അബു ആവശ്യപ്പെട്ടു. സമാന അന്വേഷണം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയും ബി.ജെ.പിയും രംഗത്ത് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.