കലുങ്കി‍െൻറ കൈവരികൾ പുനരുദ്ധരിക്കുമെന്ന്​ പ്രതിപക്ഷ നേതാവ്​

കലുങ്കി‍ൻെറ കൈവരികൾ പുനരുദ്ധരിക്കുമെന്ന്​ പ്രതിപക്ഷ നേതാവ്​ പറവൂർ: അജ്ഞാത വാഹനം ഇടിച്ച് തകർന്ന വാണിയക്കാട് കലുങ്കി‍ൻെറ കൈവരികൾ തകർന്നത്​ പുനർനിർമിക്കും. ഒരുമാസം മുമ്പാണ് കൈവരികൾ തകർന്നത്. ഇത് കാൽനടക്കാർക്കും പാലത്തിനടിയിലൂടെ വഞ്ചിയിൽ സഞ്ചരിക്കുന്നവർക്കും അപകട സാധ്യത ഉണ്ടാകുമെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിൽ അറിയിക്കുകയും അജ്ഞാത വാഹനമായതിനാൽ അതി‍ൻെറ നഷ്ടപരിഹാരം ലഭിക്കുന്നതിന്​ പൊതുമരാമത്ത് വകുപ്പ് പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിനും വേണ്ട തുടർനടപടി സ്വീകരിക്കാൻ നോഡൽ ഓഫിസർക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർദേശം നൽകി. പടം EA PVR anjatha vahanam വാണിയക്കാട് കലുങ്കി‍ൻെറ കൈവരികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.